IdukkiKeralaLatest

മുല്ലപ്പെരിയാറിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു

“Manju”

ഇടുക്കി: ശക്തമായി മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാഞ അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ കൂടി തുറന്നു. ഇപ്പോള്‍ രണ്ടു ഷട്ടറുകള്‍ 30 സെന്‍്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്‍റില്‍ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ജസനിരപ്പ് 2400.56 അടിയായി ഉയര്‍ന്നു.

2401 അടിയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ട് തുറക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി തീരുമാനിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ രാത്രി യാത്ര ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. രാവിലെ ഏഴുവരെയാണ് നിരോധനം.

Related Articles

Back to top button