IndiaLatest

ഇന്നത്തെ സൂര്യഗ്രഹണം ലൈവ് ആയി കാണാം

“Manju”

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. സൂര്യഗ്രഹണം മിക്ക സ്ഥലങ്ങളിലും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42ന് ആരംഭിക്കുകയും വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്യും. വാര്‍ഷിക സൂര്യഗ്രഹണം അപൂര്‍വവും അമ്പരപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ്, ജ്യോതിശാസ്ത്രത്തിലെ ഈ സംഭവം കാണാതിരിക്കുന്നത് ഓരോ വ്യക്തിയെ സംബന്ധിച്ച്‌ വലിയ നഷ്ടമായിരിക്കും. സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമെങ്കിലും ലഡാക്കില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും മാത്രമേ കാണാനാകൂ.

യുഎസിന്റെ കിഴക്ക് ഭാഗം, വടക്കന്‍ അലാസ്‌ക, കാനഡ, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും സൂര്യഗ്രഹണം കാണാന്‍ കഴിയും. നാസയും ടൈമാണ്ട്‌ഡേറ്റ് ഡോട്ട് കോമും 2021 സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ള വര്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി സൂര്യഗ്രഹണം കാണാന്‍ സാധിക്കും.
ഈ വര്‍ഷത്തെ സൂര്യ ഗ്രഹണത്തിന് മൂന്ന് മിനിറ്റും 51 സെക്കന്റുമാണ് ഗ്രഹണ ദൈര്‍ഘ്യം. കൂടാതെ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും.

Related Articles

Back to top button