ErnakulamKeralaLatest

മി​സ് കേ​ര​ള അടക്കം മൂ​ന്നു​ പേരുടെ മരണം, ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു.

“Manju”

കൊ​ച്ചി: മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ര്‍ മാ​ള കോ​ട്ട​മു​റി സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​നെ (25)​ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ കെ.​ആ​ര്‍. രൂ​പേ​ഷ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചു അ​പ​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചു മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​താ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​നു പു​ല​ര്‍​ച്ചെ ഒ​ന്നി​നു ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ലാ​രി​വ​ട്ടം ഹോ​ളി​ഡേ ഇ​ന്‍ ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. മു​ന്നി​ലു​ള്ള ബൈ​ക്കി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടു പ്ര​ധാ​ന റോ​ഡിനെയും സ​ര്‍​വീ​സ് റോ​ഡി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന മീ​ഡി​യ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button