KeralaLatestThiruvananthapuram

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയില്‍ വര്‍ധനവ്

“Manju”

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയില്‍ വ​ര്‍​ധനവ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,485 രൂ​പ​യും പ​വ​ന് 35,880 രൂ​പ​യു​മാ​യി. എന്നാല്‍, ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,797 ഡോ​ള​റാ​യി വ​ര്‍​ധി​ച്ചു.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ന​വം​ബ​ര്‍ 16-ന് ​ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​വ​ന് 36,920 രൂ​പ​യാ​യി​രു​ന്നു വി​ല. ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 1,040 രൂ​പ​യു​ടെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related Articles

Back to top button