IndiaLatest

വാക്‌സിനേറ്റ് ചെയ്തവരും മാസ്‌കും സാമൂഹിക അകലവും പാലിക്കണം

“Manju”

ന്യുയോര്‍ക്ക് : യൂറോപ്പ് അടക്കം പല രാഷ്ടങ്ങളിലും വീണ്ടും കോവിഡ് രോഗം വ്യാപകമാകുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേറ്റ് ചെയ്തവരും അല്ലാത്തവരും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഡബ്ള്യു എച്ച്‌ ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡ്‌നം നിര്‍ദ്ദേശിച്ചു .
“കോവിഡ് വ്യാപനം അവസാനിച്ചുവെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും തെറ്റിദ്ധരിച്ചു ചില രാജ്യങ്ങളും ചില കമ്മ്യുണിറ്റികളും മാസ്‌കിന്റെ ഉപയോഗവും സാമൂഹിക അകലവും പാലിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു , ഇത് ശരിയല്ലെന്ന് 24 ബുധനാഴ്ച ഡയറക്ടര്‍ ടെഡ്രോസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചൂണ്ടിക്കാട്ടിയത് .
വാക്‌സിനേഷന്‍ പല വിലപ്പെട്ട ജീവനുകളും സംരക്ഷിച്ചു എന്നത് ശരിയാണ് എന്നാല്‍ വാക്‌സിനേറ്റ് ചെയ്തവരിലും വീണ്ടും വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല , മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും ഇടയാക്കും . ഇതാണ് മാസ്‌ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
നിലവില്‍ യൂറോപ്പിലെ സാഹചര്യം പാന്‍ഡമിക്കിന്റെ എപ്പിസെന്റര്‍ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ വാരം ലോകത്തിലെ ആകെ കോവിഡ് കേസു കളില്‍ 67% (2.4 മില്യണ്‍ ) യൂറോപ്പിലാണ് ഉണ്ടായത് . അത് മുന്‍ ആഴ്ചയേക്കാള്‍ 11% വര്‍ദ്ധനവാണ് . യൂറോപ്പിലും ഏഷ്യയിലും ഇത് വരെ 1.5 മില്യണ്‍ കോവിഡ് മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത് .2022 മാര്‍ച്ചില്‍ 700,000 കോവിഡ് മരണത്തെ കൂടെ സംഭവിക്കാന്‍ ഇടയുണ്ടെന്നും ടെഡ്രോസ് ചൂണ്ടിക്കാട്ടി .

Related Articles

Back to top button