KeralaLatest

എന്റെ കേരളം സുന്ദര കേരളം കലാ സാംസ്കാരിക പരിപാടികളുമായി വൈക്കം ഏരിയ

“Manju”

വൈക്കം: ഗുരുകാന്തി കുട്ടികൾക്കായുള്ള  “എന്റെ കേരളം” കലാ സാംസ്കാരിക മത്സര പരിപാടികൾ വൈക്കം ശാന്തിഗിരി ആശ്രമ അങ്കണത്തിൽ വച്ച് നടന്നു. ഞായറാഴ്ച (20.11.2022 )രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ  നടന്ന  പ്രോഗ്രാമിൽ വൈക്കം ഏരിയയിൽ നിന്ന് 17 കുട്ടികൾ പങ്കെടുത്തു. ഗുരുകാന്തി അംഗങ്ങൾ എല്ലാവരും ചേർന്ന് ഗുരുവിന് തട്ടം സമർപ്പിച്ചുകൊണ്ട് ‘എന്റെ കേരളം ‘പരിപാടികൾക്ക്  തുടക്കം കുറിച്ചു.

ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി ‘എന്റെ കേരളം’ കലാസാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. വളർന്നുവരുന്ന കുഞ്ഞുങ്ങൾ ഗുരുവിന്റെ മക്കളാണെന്നും, അവരെ ഗുരുവിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് ആശ്രമത്തിനോട് ചേർത്ത് വളർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സ്വാമി പറഞ്ഞു. ഗുരുകാന്തി അംഗങ്ങളെ സീനിയർ എന്നും ജൂനിയർ എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.


ആദ്യ ഇനമായ ചിത്രരചനാ മത്സരം 11 മണിക്ക് ആരംഭിച്ചു. സീനിയർ തലത്തിൽ ഒന്നാം സ്ഥാനം കരുണപ്രിയനും രണ്ടാം സ്ഥാനം സുകൃതയും കരസ്ഥമാക്കി. ജൂനിയർ ഭാഗത്തിൽ ഒന്നാംസ്ഥാനം ഗുരുദത്തനും രണ്ടാം സ്ഥാനം ശാന്തിപ്രിയയും കരസ്ഥമാക്കി.

ഉച്ചയ്ക്ക് 12 ന്ശേഷം നടന്ന സെഷനില്‍ ഗുരുകാന്തി കുട്ടികള്‍ പഠിച്ച ഗുരുവാണികൾ ചൊല്ലി കേൾപ്പിച്ചു.

കുമാരി കരുണ ലത പരിസ്ഥിതിനാശം കൊണ്ട് മാനവരാശിക്കും പ്രകൃതിയ്ക്കും ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചും, അതിന് എടുക്കേണ്ട പ്രതിവിധികളെക്കുറിച്ചും പ്രസംഗം തയ്യാറാക്കി അവതരിപ്പിച്ചു.

കുട്ടികൾ ഗുരുഗീതങ്ങൾ, ലളിതഗാനങ്ങൾ, കവിതകൾ എന്നിവ പാടി അവതരിപ്പിച്ചു.  ഉച്ചയ്ക്ക്  1.30 ന് ക്വിസ് മത്സരം ആരംഭിച്ചു. റെജി വൈക്കം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. ഉത്തരത്തോടൊപ്പം അതാത് വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുവാനുതകുന്ന ചെറുവിവരണങ്ങളും നൽകിയത്  ക്വസ് പ്രോഗ്രാമിലെ പുതുമയായി അനുഭവപ്പെട്ടു. സീനിയർ വിഭാഗം ക്വിസ് മത്സരത്തിൽ കുമാരി സവിത 50 മാർക്ക് നേടി  ഒന്നാം സ്ഥാനവും 30 മാർക്ക് നേടി കുമാരി കരുണലത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വൈക്കത്ത് നടന്ന എന്റെ കേരളം പ്രോഗ്രാമിലെ ചില നിമിഷങ്ങളിലൂടെ..

ഉച്ചഭക്ഷണത്തിനു ശേഷം 4 മണിക്ക് പ്രാർത്ഥനയോടെ എന്റെ കേരളം പ്രോഗ്രാമുകള്‍ ഗുരുപാദത്തിൽ സമർപ്പിച്ചു. പരിപാടികളിൽ പങ്കെടുത്ത എല്ലാ ഗുരുകാന്തി അംഗങ്ങൾക്കും ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ‘എന്റെ കേരളം’ഗുരുകാന്തി പരിപാടിയിൽ പങ്കെടുത്ത 1 വയസ്സുകാരൻ അദ്വിക്ക് ന് ആദരണീയ സ്വാമി പ്രത്യേകം അഭിനന്ദനങ്ങൾ നൽകി.

Related Articles

Back to top button