KeralaLatest

ഗുരു സ്നേഹം പങ്കുവെച്ച് യൂണിറ്റുകളിൽ ഗൃഹസന്ദർശനം

“Manju”

പോത്തൻകോട് : തിരുവനന്തപുരം റൂറൽ ഏരിയയിലെ യൂണിറ്റുകളിൽ നടന്നു വരുന്ന സന്ന്യാസി സംഘത്തിന്റെ ഗൃഹ സന്ദർശനം ഗുരുസ്നേഹം പങ്കുവെയ്ക്കുന്ന സമൃതിമധുരനിമിഷങ്ങൾ നൽകുന്നതായി. കഴിഞ്ഞദിവസം (5-4-2024) വെള്ളിയാഴ്ച ജ്യോതിപുരം, ശാന്തിപുരം, കരുണപുരം യൂണിറ്റുകളിലെ ഭവനങ്ങളിലാണ് സന്ന്യാസി സംഘത്തിലെ അംഗങ്ങൾ എത്തിയത്. ജ്യോതിപുരത്ത് ജനനി വന്ദിത ജ്ഞാനതപസ്വിനി സന്ദർശനം നടത്തി.

ജ്യോതിപുരം യൂണിറ്റിലെ ഗൃഹസന്ദർശനത്തിൽ നിന്ന്

കരുണപുരത്ത് ജനനി കരുണശ്രീ ജ്ഞാനതപസ്വിനി മോഹൻദാസ് വി.എസ് വിലാസിനി ബി ദമ്പതികളുടെ ഭവനമായ ഗീത ഭവൻ, രമണൻ കെ.കെ.-വിനി ജി ദമ്പതികളുടെ ഭവനമായ മംഗളം, വിജയൻ ഐ.- അംബിക ജി ദമ്പതികളുടെ ഭവനമായ ഐശ്വര്യം, ഡോ. സന്തോഷ് ആർ.-ഡോ.ഷീജ ആർ. ദമ്പതികളുടെ ഭവനമായ ഗുരുശ്രീ, ഷണ്മുഖൻ കെഷീജ റ്റി.പി.യുടെ ഭവനമായ വിനോദ് ഭവൻ, അജിത് കെ.റ്റിശ്രീകാന്തി കെ. ദമ്പതികളുടെ ഭവനമായ കാക്കനാട്ടു ഹൗസ്, രാധാകൃഷ്ണൻ വി.ആർസിന്ധു എസ്. ദമ്പതികളുടെ ഭവനമായ ശാന്തിദീപം, പുളിക്കക്കോണത്ത് ലിജു കെ.കെ.-പത്മിനി വി ദമ്പതികളുടെ ഭവനം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

കരുണപുരത്തെ ഗൃഹസന്ദർശനത്തിലൂടെ…

ശാന്തിപുരത്തെ ഭവനങ്ങളിൽ സ്വാമി കാരുണ്യാനന്ദൻ ജ്ഞാനതപസ്വിയാണ് സന്ദർശനംനടത്തിയത്.

ശാന്തിപുരം യൂണിറ്റിലെ ഗൃഹസന്ദർശനത്തിൽ നിന്ന്

Related Articles

Back to top button