KeralaLatest

ശബരിമലയില്‍ പത്ത് ദിവസത്തുള്ളില്‍ വരുമാനം 10 കോടി

“Manju”

പത്തനംതിട്ട: ശബരിമലയില്‍ നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപ. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്.നട വരവിലും വര്‍ധനയുണ്ടായി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

216 വ്യാപാരസ്ഥാപനങ്ങളില്‍ 100 എണ്ണമാണ് ഇതുവരെ ലേലത്തില്‍ പോയത്. പരണമ്പരാഗത പാത തുറക്കുമ്പോള്‍ ലേല നടപടികള്‍ വീണ്ടും ആരംഭിക്കും. നീലിമല വഴിയുള്ള പരമ്പരാഗത പാത ഉടന്‍ തുറക്കും. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ വര്‍ധനയുണ്ടായി. തിരക്ക് വര്‍ധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

സന്നിധാനത്ത് ഭക്തര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി ഇളവ് നല്‍കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button