InternationalLatest

5 രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു

“Manju”

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതിയില്‍ കൂടുതല്‍ രാജ്യങ്ങള്‍. അഞ്ച് രാജ്യങ്ങളില്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇസ്രായേല്‍ അതിര്‍ത്തി അടച്ചു. ബ്രിട്ടന്‍ വിദേശ യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

യുകെയില്‍ രണ്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ജര്‍മ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തര്‍ക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമില്‍ എത്തിയ 61 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇവരില്‍ ഒമൈക്രോണ്‍ വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടി വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റീനില്‍ ആക്കി. ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ എല്ലാ അതിര്‍ത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു.

Related Articles

Back to top button