InternationalLatest

ഒമിക്രോണ്‍ വ്യാപനം ; സ്‌പെയിനിലും കണ്ടെത്തി

“Manju”

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. സ്‌പെയിനിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും മാഡ്രിഡിലെത്തിയ 51 കാരനാണ് ഒമിക്രോണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗബാധിതന് നിലവില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും, ക്വാറന്റീനിലേക്ക് മാറ്റിയതായും സ്പാനിഷ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ 16 ഓളം രാജ്യങ്ങളിലായി 185 ഓളം ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 110 പേര്‍. ബ്രിട്ടനില്‍ ഒന്‍പതുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട് . ജര്‍മ്മനി, ഹോങ്കോങ് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും പോര്‍ച്ചുഗലില്‍ 13 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button