IndiaLatest

സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ യോഗം വിളിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം വിശദാംശങ്ങള്‍ യോ​ഗം വിശദമായി പരിശോധിക്കും.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനും ഏഴാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.

രോ​ഗ വ്യാപനത്തിനൊപ്പം രോ​ഗം ​ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. രോ​ഗം ബാധിച്ച വ്യക്തികളെ പ്രത്യേകം പാര്‍പ്പിക്കാനുള്ള സൗകര്യം, ഓക്സിജനടക്കം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ എന്നിവ പരമാവധി സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം മാസ്കും ശാരീരിക അകലവും എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Back to top button