InternationalLatest

‘ഫിഫ പാന്‍ ‘അറബ് കപ്പിന് ഇന്ന് തുടക്കം

“Manju”

ദോഹ : ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ‘ഫിഫ പാന്‍ ‘അറബ് കപ്പിന് ഇന്ന് തുടക്കം. കാല്‍പ്പന്ത് പ്രേമികളെ ഹരം കൊള്ളിക്കാന്‍ ലോകകപ്പിന്റെ 2 സ്റ്റേഡിയങ്ങളില്‍ ഇന്ന് ആദ്യ പന്തുരുളും. ഗതാഗത, യാത്രാ നടപടികള്‍ സുരക്ഷിതമാക്കി അധികൃതരും.

ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളായ അല്‍ഖോറിലെ അല്‍ബെയ്ത്തിന്റെയും ദോഹ കോര്‍ണിഷിലെ സ്റ്റേഡിയം 974 ന്റെയും ഔദ്യോഗിക ഉദ്ഘാടനം കൂടിയാണ് ഇന്ന് അരങ്ങേറുന്നത്. അല്‍ ബെയ്ത്തും സ്‌റ്റേഡിയം 974 ഉം കൂടാതെ ലോകകപ്പ് വേദികളായ എജ്യൂക്കേഷന്‍ സിറ്റി, അല്‍ ജനൗബ്, അഹമ്മദ് ബിന്‍ അലി, അല്‍ തുമാമ എന്നിവിടങ്ങളിലാണ് ഡിസംബര്‍ 18 വരെ നീളുന്ന പാന്‍ അറബ് കപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 16 ടീമുകളാണ് 32 മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പാന്‍ അറബിന്റെ ഉദ്ഘാടനവും ഫൈനലും അല്‍ ബെയ്ത്തിലാണ്.

അറബ് കപ്പ് ടിക്കറ്റ് വില്‍പനയിലെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ ഫിഫ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് മൊബൈല്‍ ടിക്കറ്റ് ഉപയോഗിക്കാം. ആപ്പില്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും FIFA ARAB CUP 2021 എന്ന മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് ടിക്കറ്റെടുക്കാം. മൊബൈല്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അറിയിക്കും.

ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഖത്തറിലുള്ളവര്‍ക്ക് +974 41442022 എന്ന നമ്പറില്‍ സേവനം തേടാം. അല്ലെങ്കില്‍ ദോഹയിലെ ടിക്കറ്റ് വില്‍പന കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമേ ഹയ കാര്‍ഡ് (ഫാന്‍ ഐഡി) നിര്‍ബന്ധമാണ്.

Related Articles

Back to top button