InternationalLatest

പെറുവില്‍ 1,200 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി.

“Manju”

പെറുവില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ 800നും 1,200നും ഇടയില്‍ പഴക്കമുള്ള മമ്മി കണ്ടെത്തി.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ മാര്‍ക്കോസിലെ ഗവേഷകരാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മമ്മി. 18നും 22നും ഇടയില്‍ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍റെയാണ് മമ്മിയെന്നാണ് ​ഗവേഷകര്‍ കരുതുന്നത്. ‌അതേസമയം ഈ മമ്മി ശരീരം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂഗര്‍ഭ കുഴിമാടത്തില്‍ മമ്മിക്കൊപ്പം മണ്‍പാത്രങ്ങളും കല്ലുകൊണ്ടുള്ള ഇരിപ്പിടവും ഉണ്ട്.
ഹിസ്പാനിക് കാലഘട്ടത്തിന് മുമ്ബുള്ളതാണ് ഇതെന്നാണ് മമ്മിയുടെ പ്രായം അര്‍ത്ഥമാക്കുന്നത്. കൂടാതെ 15-ാം നൂറ്റാണ്ടില്‍ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന കോട്ടയായ മാച്ചു പിച്ചു സ്ഥാപിച്ച ഇന്‍ക നാഗരികതയ്ക്ക് മുമ്ബുള്ളതാണെന്നും ​ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button