IndiaLatest

ലഹരിയുമായി അതിര്‍ത്തി കടന്ന് വീണ്ടും പാക് ഡ്രോണ്‍

“Manju”

ഛണ്ഡീഗഡ് : ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള ശ്രമം തുടര്‍ന്ന് പാകിസ്താന്‍. അമൃത് സറിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിര്‍ത്തി സംരക്ഷണ സേന വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാകിസ്താന്‍ ഭാഗത്തേക്ക് തിരികെ പോയി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

പാകിസ്താന്‍ ഭാഗത്തു നിന്നും ശബ്ദം അടുത്തേക്ക് വരുന്നത് കേട്ടതിനെ തുടര്‍ന്ന് നോക്കിയതോടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ 10 സെക്കന്റുകള്‍ക്ക് ശേഷം ഡ്രോണ്‍ തിരികെ പോകുകയായിരുന്നുവെന്ന് ബിഎസ്‌എഫ് പറഞ്ഞു.

Related Articles

Back to top button