IndiaLatestTravel

 പാതാള ലോകവും, അവിടേക്കുള്ള വഴിയും

“Manju”

ഭൂമിക്കടിയിലുള്ള പാതാള ലോകവും, അവിടേക്കുള്ള വഴിയും


ഇന്ത്യന്‍ വിശ്വാസങ്ങള്‍ അനുസരിച്ച്‌ പാതാളലോകമെന്നാല്‍ ഭൂമിക്കടിയിലുള്ള ലോകമാണ്. പാതാളത്തില്‍ നിന്നും ഓരോ വര്‍ഷവും ഭൂമിക്ക് മുകളിലെത്തി തന്റെ പ്രജകളെ കാണുവാനെത്തുന്ന മഹാബലിയെ നമുക്ക് അറിയാമല്ലോ…
എന്നാല്‍ വിശേഷം അതല്ല, യഥാര്‍ത്ഥത്തില്‍ വേറൊരു പാതാളലോകം നമ്മുടെ രാജ്യത്തു തന്നെയുണ്ടത്രെ! ഭൂമിയില്‍ നിന്ന് 3000 മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ഗ്രാമങ്ങള്‍… ഇതാ ഇന്ത്യയിലെ പാതാളലോകത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ പാതാളലോകം ;  മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ആണ് ഈ പാതാളലോകം സ്ഥിതി ചെയ്യുന്നത്. 12 ഗ്രാമങ്ങള്‍ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇത് ഭൂമിയില്‍ നിന്നും ഏകദേശം മൂവായിരം മീറ്ററ്‍ താഴെയാണ്. സൂര്യപ്രകാശം പോലും കഷ്ടപ്പെട്ട് മാത്രമേ ഇവിടെ എത്തുകയുള്ളുവെന്നാണ് പറയപ്പെടുന്നത്. ചിന്ദ്വാര ജില്ലയിലെ താമിയ തഹ്‌സിലിലെ ഒരു താഴ്‌വരയാണ് ഈ പ്രദേശം. ചിന്ദ്വാര ജില്ലാ ആസ്ഥാനത്ത് നിന്ന് 78 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.

ഗോത്രസംസ്കാരവും ഔഷധങ്ങളും ; ഈ 12 ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പതാല്‍കോട്ട് എന്നറിയപ്പെടുന്നു.ഗോത്ര സംസ്‌കാരത്തിന്റെയും അതിവിശിഷ്ടമായ ഔഷധ സമ്ബത്തിന്റെയും ആസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്. ഭൂരിയ ഗോത്രത്തില്‍ താമസിക്കുന്നവരാണ് കൂടുതലും ഇവിടുത്തെ കുടിലുകളില്‍ താമസിക്കുന്നത്.


ഐതിഹ്യങ്ങള്‍ ഇങ്ങനെ ;ഹിന്ദു വിശ്വാസമനുസരിച്ച്‌ സീതാ ദേവി ഭൂമിക്കടിയിലേക്ക് ഇറങ്ങിയ സ്ഥലമാണിതെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച്‌ രാവണന്‍റെ ചങ്ങലകളില്‍ നിന്നും ശ്രീരാമനെയും ലക്ഷ്മണനെയും രക്ഷിക്കാന്‍ ഈ പ്രദേശത്തിലൂടെ ആണത്രെ ഹനുമാന്‍ പാതാളത്തിലേക്ക് പ്രവേശിച്ചത്.രാവണന്റെ പുത്രനായ മേഘനാദ രാജകുമാരന്‍ ശിവനെ ആരാധിച്ചതിന് ശേഷം ഈ സ്ഥലത്തിലൂടെ മാത്രമാണ് പാതാളത്തിലേക്ക് പോയതെന്ന് ഒരു വിശ്വാസമുണ്ട്
ചരിത്രത്തിലൂടെ ;  18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ഭോണ്‍സ്ലെ രാജാക്കന്മാര്‍ ഈ പ്രദേശം ഭരിച്ചിരുന്നതായും ഹോഷംഗബാദ് ജില്ലയിലെ പച്മറിയുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു നീണ്ട തുരങ്കം ഉണ്ടായിരുന്നുവെന്നും ആളുകള്‍ പറയുന്നു. ബ്രിട്ടീഷ് സൈന്യത്തോട് പരാജയപ്പെട്ട ഭോണ്‍സ്ലെ രാജാവ് ഈ സ്ഥലം ഒളിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തി, പതല്‍കോട്ട് വനത്തിലേക്ക് ആഴത്തില്‍ പോയി. പാടല്‍കോട്ടിലെ രാജാഖോ എന്നാണ് പ്രദേശത്തിന്റെ പേര്. പരമ്ബരാഗതമായി, ഈ സ്ഥലം പാതാളത്തിലേക്കുള്ള പ്രവേശന കവാടമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ താഴ്‌വരയ്ക്ക് വളരെക്കാലമായി പുറംലോകവുമായി യാതൊരു ബന്ധമുമില്ലായിരുന്നു.
പാതാള്‍കോട്ടും വിനോദ സഞ്ചാരവും


കഴിഞ്ഞ കുറച്ചു കാലങ്ങളായി പാതാള്‍കോട്ടിനെ ഒരു കോട്ടിനെ ഒരു ഇക്കോ-ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മണ്‍സൂണ്‍ കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ടൂറിസം മാര്‍ക്കറ്റിംഗ് പ്രാദേശിക പ്രകൃതിയിലും ആദിവാസി സംസ്കാര ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടേതായ വിശ്വാസങ്ങളും പാരമ്ബര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഇവിടുത്തെ ഗോത്രവിഭാഗക്കാര്‍. തദ്ദേശീയ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പാതാല്‍കോട്ട് ഇക്കോടൂറിസത്തിന്റെ മാതൃക വളര്‍ത്തിയെടുക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
സത്പുഡ അഡ്വഞ്ച്ര്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ ; പാരാസെയിലിംഗ്, പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, ട്രക്കിംഗ്, പക്ഷി നിരീക്ഷണം, ജല കായിക വിനോദങ്ങള്‍ തുടങ്ങിയ സാഹസിക പ്രവര്‍ത്തനങ്ങളില്‍. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ സത്പുഡ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. ഇവിടുത്തെ ഗോത്രവിഭാഗത്തില്‍ പെട്ട യുവാക്കള്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം നല്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൂര്യപ്രകാശം എത്തിച്ചേരാത്ത ഇടം ; വിവിധ ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണ് ഈ താഴ്വര. താഴ്‌വരയുടെ മുകള്‍ഭാഗം 1200-1500 അടി വരെ ഉയരത്തിലാണ് മുകളില്‍ നിന്നു നോക്കിയാല്‍ താഴത്തെ ഭൂപ്രദേശം ഒരു കുതിരപ്പടയുടെ ആകൃതിയില്‍ കാണപ്പെടുന്നു.
ഇവിടുത്തെ നിവാസികളുടെ ഏക ജലസ്രോതസ്സായി ദൂധി നദി വര്‍ത്തിക്കുന്നു, കൗതുകകരമെന്നു പറയട്ടെ, ഈ താഴ്‌വരയുടെ ആഴത്തില്‍ അധികം സൂര്യപ്രകാശം എത്താത്തതിനാല്‍, ഉച്ചയ്ക്ക് ശേഷം പ്രദേശം മുഴുവന്‍ ഇരുണ്ടതായി മാറുന്നു.

ജനങ്ങളും ജീവിതവും ; താഴ്‌വരയില്‍ 2012 (1017 പുരുഷന്മാരും 995 സ്ത്രീകളും) ആകെ 12 ഗ്രാമങ്ങളും 13 കുഗ്രാമങ്ങളുമുണ്ട്. ഈ ഗ്രാമങ്ങള്‍ 2-3 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. താഴ്‌വരയിലെ പ്രധാന ഗ്രാമങ്ങള്‍ ഇവയാണ്: റേറ്റഡ്, ചിംതിപൂര്‍, ഗുജ്ജ ഡോംഗ്രി, സഹ്‌റ പച്ച്‌ഗോള്‍, ഹര-കാ-ചാര്‍, സുഖഭണ്ഡ്, ധുര്‍ണി മല്‍നി, ജീറാം, പളനി ഗെയില്‍ദുബ്ബ, ഘട്‌ലിംഗ, ഗുഡിഛത്രി, ഗെയ്ല്‍ദുബ്ബ, കരേയം, ഘാന മുതലായവ.
പുറംലോകവുമായി അധികം സമ്ബര്‍ക്കം പുലര്‍ത്താന്‍ പാടല്‍കോട്ടിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം വിളയിക്കുന്നതിനാല്‍ അവര്‍ സ്വയം പര്യാപ്തരാണ്. ഉപ്പ് വാങ്ങാന്‍ മാത്രമാണ് അവര്‍ ഗ്രാമത്തില്‍ നിന്ന് ഇറങ്ങുന്നത്. ഈ ഗ്രാമങ്ങള്‍ മുമ്പ് പുറം ലോകവുമായി പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു, ഈ ഗ്രാമങ്ങളില്‍ ചിലത് റോഡ് മാര്‍ഗം ബന്ധിപ്പിച്ചത് അടുത്തിടെയാണ്.
കൊവിഡും പാതാള്‍കോട്ടും ; കൊവിഡ് വൈറസ് ലോകമെമ്പാടും ഭീതിവിതച്ചപ്പോഴും ഈ സമയമത്രയും വൈറസിനെ അകറ്റി നിര്‍ത്താന്‍ പതല്‍കോട്ടിന് കഴിഞ്ഞു എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.
വഴി കണ്ടുപിടിക്കാൻ ;  ചിന്ദ്വാരയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള വഴിയിലാണ് ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഛിന്ദ്വാരയില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെ താമിയയിലേക്കുള്ള വഴിതിരിച്ചുവിടുന്ന പാതയിലാണ് പതല്‍കോട്ട്. ചിന്ദ്വാരയില്‍ നിന്ന് ടാക്സി വഴി ഇവിടെയെത്താം. താഴ്‌വരയില്‍ താമസ സൗകര്യമില്ല, അടുത്തുള്ള താമസ സൗകര്യം ടാമിയയില്‍ വനത്തിലോ പിഡ്ല്യുഡി അതിഥി മന്ദിരത്തിലോ ആണ്. ഇത് കൂടാതെ കുറച്ച്‌ സ്വകാര്യ ഹോട്ടലുകളിലും താമസസൗകര്യം ലഭ്യമാണ്

Related Articles

Back to top button