IndiaLatest

മരയ്ക്കാർ കാണാൻ രണ്ട് ദിവസം അവധി നല്‍കി തമിഴ്‌നാട്ടിലെ കമ്പനി

“Manju”

തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്ബോള്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്ന പതിവ് തമിഴ്‌നാട്ടിലെ കമ്പനികള്‍ക്കുണ്ട്.  ഇപ്പോഴിതാ മലയാള സിനിമയായ മരയ്ക്കാറിന്റെ റിലീസ് ദിവസത്തില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി. ഒരു ദിവസമല്ല, രണ്ട് ദിവസമാണ് ജീവനക്കാര്‍ക്ക് കമ്പനി അവധി നല്‍കിയിരിക്കുന്നത്.
ചെന്നൈയിലെ പി.കെ. ബിസിനസ് സൊല്യൂഷന്‍സ് ആണ് ജീവനക്കാര്‍ക്ക് മരക്കാര്‍ : അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കാണുന്നതിനായി ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി നല്‍കിയിരിക്കുന്നത്.
കമ്പനിയിലെ ഭൂരിഭാഗം പേരും ഈ ചിത്രം കാണുന്നതിന് അവധി ചോദിച്ചെന്നും എന്നാല്‍ അവധിയെടുക്കേണ്ടെന്നും സിനിമ കാണുന്നതിനായി രണ്ട് ദിവസത്തെ അവധി കമ്ബനി നല്‍കുകയാണെന്നുമാണ് കമ്ബനി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ റിലീസാണ് മരക്കാറിന്റേത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

Related Articles

Back to top button