InternationalLatestTravel

സ്ത്രീകളുടെ ദ്വീപ്; ആടിയും പാടിയും സ്ത്രീകള്‍ മാത്രമുള്ളൊരു ദ്വീപ്

“Manju”

സ്ത്രീകള്‍ മാത്രമുള്ളയിടം, കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്ന് തോന്നുന്നില്ലേ. എന്നാല്‍, സംഗതി സത്യമാണ്.
അങ്ങനെയൊരിടമുണ്ട്. അങ്ങ് എസ്റ്റോണിയയില്‍. അവിടത്തെ കിഹ്‌നു എന്ന ദ്വീപിലാണ് സ്ത്രീകള്‍ മാത്രമായി ജീവിക്കുന്നത്. എന്നുകരുതി പുരുഷന്മാര്‍ ആ നാട്ടില്‍ ഇല്ലെന്ന് കരുതേണ്ട. പുരുഷന്മാര്‍ ദ്വീപിലുണ്ടെങ്കിലും അവരെല്ലാം കൂടുതലും കടലിലാണ്. പരമ്ബരാഗതമായി മത്സ്യബന്ധനം നടത്തുന്നവരാണ് ഇവിടത്തെ പുരുഷന്മാര്‍. മാസങ്ങളോളം അവര്‍ ജീവിക്കുന്നത് കടലിലാണ്. അങ്ങനെയാണ് കിഹ്‌നു ദ്വീപ് സ്ത്രീകള്‍ക്ക് സ്വന്തമാകുന്നത്
ദ്വീപിലെ കാര്യങ്ങള്‍ നോക്കുന്നതെല്ലാം സ്ത്രീകളാണ്. ലോകത്തില്‍ സ്ത്രീകള്‍ ഭരിക്കുന്ന ഏക ദ്വീപെന്ന ഖ്യാതിയും കിഹ്‌നുവിന് സ്വന്തമാണ്. അതിമനോഹരമായ ഈ ദ്വീപിന്റെ ഭരണവും പരിപാലനവുമെല്ലാം സ്ത്രീകളുടെ കൈകളില്‍ ഭദ്രമാണ്. ഇന്നിപ്പോള്‍ ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഇവിടെയില്ല. പക്ഷേ, പണ്ട് അതായിരുന്നില്ല അവസ്ഥ. കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇവിടെത്തെ ജനങ്ങളുടെ കുറ്റവാസന കുറഞ്ഞതും അവര്‍ ജോലിക്ക് പോയി തുടങ്ങിയതും. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ എഴുതി ചേര്‍ത്ത പുതിയ വിജയമായിരുന്നു ദ്വീപിന്റെ ഇപ്പോഴത്തെ സമാധാന അന്തരീക്ഷം.
മനോഹരമായ ബീച്ചുകളാലും പച്ചപ്പിനാലും ആരുടെയും ഹൃദയം കീഴടക്കാന്‍ കഴിയുന്ന ഭംഗി ഈ ദ്വീപിനുണ്ട്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളുടെ തിരക്കും ഇവിടെ കൂടുതലാണ്. സീസണാകുന്നതോടെ ഇവിടത്തുകാര്‍ തങ്ങളുടെ വീടുകള്‍ സഞ്ചാരികള്‍ക്ക് വിട്ടു കൊടുക്കും. ഏഴു ചെറിയ ഗ്രാമങ്ങളാണ് ദ്വീപിലുള്ളത്. വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം നിറവേറ്റുന്നത് സ്ത്രീകള്‍ തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ സ്ത്രീകള്‍ ചെയ്യാത്ത ഒരു പണിയും ഇവിടെയില്ലെന്ന് സാരം.
സംഗീതമാണ് ദ്വീപിന്റെ ഭംഗി കൂട്ടുന്ന മറ്റൊരു ഘടകം. ആഘോഷങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നവരാണ് ഇവിടത്തെ ജനത. ഓരോ ആഘോഷത്തിനും സംഗീതം അവര്‍ക്ക് നിര്‍ബന്ധമാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും സംഗീതോപകരണങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടുക്കുന്നു. പരമ്ബരാഗത വസ്ത്രങ്ങളാണ് മറ്റൊരു പ്രത്യേകത. മുടി മറച്ച്‌ കെട്ടുന്ന സ്കാര്‍ഫും വസ്ത്രത്തിന് മുകളില്‍ ധരിക്കുന്ന കമ്ബിളി കുപ്പായവും ചേരുന്നതോടെ സ്ത്രീകളുടെ അഴക് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നുണ്ട്. ദ്വീപ് ആയതുകൊണ്ട് തന്നെ ഒരുപാട് പേരൊന്നും ഇവിടെയില്ല. ആകെ 604 പേരാണ് ഇവിടത്തെ അംഗസംഖ്യ. ആചാരങ്ങളും പരമ്ബരാഗത ആഘോഷങ്ങളും മുറുകെ പിടിക്കുന്ന കിഹ്നു യുനെസ്കോയുടെ പൈതൃക പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

Related Articles

Back to top button