IndiaLatest

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്

“Manju”

ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടിലും തെലങ്കാനയിലും കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ക്ലസ്റ്ററുകള്‍ എന്നതാണ് ആശങ്ക കൂട്ടുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സ്കൂളിലും തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫുലെ വെല്‍ഫെയര്‍ സ്‌കൂളില്‍ തിങ്കളാഴ്ച 46 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 27 പേര്‍ കൂടി പോസിറ്റീവായി. ഇവിടെ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

തമിഴ്നാട്ടിലെ സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. കര്‍ണാടകത്തിലെ മെഡിക്കല്‍, നഴ്സിംഗ് കോളേജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്.

Related Articles

Back to top button