IndiaLatest

800 ഗോളുകള്‍; ചരിത്രം കുറിച്ച്‌ ക്രിസ്റ്റ്യാനോ

“Manju”

സീനിയര്‍ കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
1097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗല്‍ താരം 801 ഗോളുകള്‍ സ്വന്തമാക്കിയത്. 2002 ഒക്ടോബര്‍ 7ന് ബ്രാഗക്കെതിരെ സ്പോര്‍ട്ടിംഗ് ലിസ്ബണു വേണ്ടി ആദ്യ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയല്‍ മാഡ്രിഡ്, സീരി എ ക്ലബ് യുവന്‍്റസ് എന്നീ ടീമുകള്‍ക്കായും ഗോളടി തുടര്‍ന്നു. യുണൈറ്റഡില്‍ റയല്‍ മാഡ്രിഡ് കരിയറിലാണ് റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത്. 450 തവണ താരം എതിരാളികളുടെ വല തുളച്ചു. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 130 ഗോളുകള്‍ നേടിയ താരം യുവന്റ്സ് ജഴ്സിയില്‍ 101 ഗോളുകളും ദേശീയ ജഴ്സിയില്‍ 115 ഗോളുകളും സ്കോര്‍ ചെയ്തു.
ബ്രസീല്‍ ഇതിഹാസ താരം പെലെ ആയിരത്തിലധികം ഗോളുകള്‍ നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക കണക്കനുസരിച്ച്‌ 769 ഗോളുകള്‍ മാത്രമാണ് പെലെയുടെ പേരിലുള്ളത്. ഹംഗേറിയന്‍ ഇതിഹാസം ഫെറങ്ക് പുസ്കാസ് (761), അര്‍ജന്റീനയുടെ പിഎസ്ജി താരം ലയണല്‍ മെസി (756) എന്നിവരാണ് പെലെയ്ക്ക് പിന്നിലുള്ളത്.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണലിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 13ആം മിനിട്ടില്‍ എമില്‍ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്സണലിനെ 44ആം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മാഞ്ചസ്റ്റര്‍ ഒപ്പം പിടിച്ചു. 52ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാല്‍, 54ആം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്സണലിനു സമനില നല്‍കി. 70 ആം മിനിട്ടില്‍ യുണൈറ്റഡ് വീണ്ടും കളി പിടിച്ചു. 70ആം മിനിട്ടില്‍ രണ്ടാം വട്ടം വല ചലിപ്പിച്ച ക്രിസ്റ്റ്യാനോയാണ് യുണൈറ്റഡിനു ജയം സമ്മാനിച്ചത്.

Related Articles

Back to top button