HealthIndiaLatest

ഒമിക്രോണ്‍ ; ബൂസ്റ്റര്‍ ഡോസിന് ഒരുക്കം

“Manju”

ന്യൂഡല്‍ഹി: കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡിെന്‍റ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന സംശയങ്ങള്‍ക്കിടയില്‍, 40 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാറിെന്‍റ പരിഗണനയില്‍. വൈറസിെന്‍റ ജനിതക മാറ്റം നിരീക്ഷിക്കുന്ന 28 ലബോറട്ടറികളുടെ സംയുക്ത വേദിയായ ‘ഇന്‍സകോക്’ ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
വാക്സിനേഷന്‍ വേഗത്തില്‍ നടക്കുന്നതു കൊണ്ടും, െഡല്‍റ്റ വകഭേദത്തിെന്‍റ വ്യാപനം നേരത്തെ നടന്നതു വഴി ആര്‍ജിച്ച സ്വാഭാവിക പ്രതിരോധശേഷി സമൂഹത്തിനുള്ളതു കൊണ്ടും ഒമിേക്രാണിന് ഇന്ത്യയില്‍ തീവ്രത കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാല്‍ വ്യാപനശേഷി കൂടുതലാണ്. അടുത്ത ഏതാനും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ കേസുകള്‍ ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ, ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ക്ക് അതിവേഗം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. വാക്സിന്‍ വഴിയുള്ള സംരക്ഷണം പ്രധാനമാണ്.
കോവിഡിനെതിരെ ലഭ്യമായ വാക്സിന്‍ ഉപയോഗിച്ച്‌ തുടര്‍ന്നും കുത്തിവെപ്പ് നടക്കണം. കോവിഡ് ബാധിത മേഖലകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണവും പരിശോധനയും കൂടുതലായി നടക്കേണ്ടതുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം, പരിശോധന നിരക്ക്, പോസിറ്റിവിറ്റി നിരക്ക് എന്നിവ കൃത്യമായി നിരീക്ഷിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ പറഞ്ഞു. പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവുണ്ടെങ്കില്‍ സമ്ബര്‍ക്കപ്പട്ടിക തയാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കത്തില്‍ ഓര്‍മിപ്പിച്ചു.
ശാസ്ത്രീയ വശങ്ങള്‍ പരിഗണിച്ചാണ് ബൂസ്റ്റര്‍ ഡോസിെന്‍റ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ചവരില്‍ കടുത്ത രോഗാവസ്ഥ സാധ്യത കുറയും. വാക്സിന്‍ ഫലപ്രദമല്ല എന്നതിനു തെളിവില്ല.
എന്നാല്‍ രണ്ടു ഡോസ് ശരീരത്തില്‍ ചെന്നിട്ടുണ്ടെങ്കില്‍ പോലും ഒമിക്രോണിനെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒമിക്രോണ്‍ വൈറസ് ബാധ വീണ്ടും ഉണ്ടായെന്നു വരാം. വിദഗ്ധരുടെ ഈ നിരീക്ഷണം മുന്‍നിര്‍ത്തിയാണ് 40 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കേന്ദ്രം പരിഗണിക്കുന്നത്. യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് ഇതിനകം നല്‍കിവരുന്നുണ്ട്.

Related Articles

Back to top button