InternationalLatest

ശ്രീലങ്കയിലെ ഊര്‍ജ്ജ പദ്ധതി നിര്‍ത്തിവെച്ച്‌ ചൈന

“Manju”

കൊളംബോ: ശ്രീലങ്കയിലെ മൂന്ന് ദ്വീപുകളില്‍ ഹൈബ്രിഡ് എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി നിര്‍ത്തിവച്ചു ചൈന.
2021 ജനുവരിയില്‍ ചൈനീസ് സ്ഥാപനമായ സിനോ സോര്‍ ഹൈബ്രിഡ് ടെക്നോലജിക്ക് ജാഫ്‌നയ്ക്ക് സമീപമുള്ള ഡെല്‍ഫ്ട്, നാഗദീപ, അനല്‍തിവു എന്നീ ദ്വീപുകളില്‍ ഹൈബ്രിഡ് റിനീവബ്ള്‍ എനര്‍ജി സിസ്റ്റം സ്ഥാപിക്കാനുള്ള അനുമതിയാണ് ചൈനയ്ക്ക് ലഭിച്ചിരുന്നത് . ഈ മൂന്ന് ദ്വീപുകളും തമിഴ്‌നാടിന് സമീപത്താണു സ്ഥിതി ചെയ്യുന്നത്. ഇതാണ് ഇന്ത്യ ഉയര്‍ത്തിക്കാട്ടിയത്.
പദ്ധതിക്കു പകരം മാലദ്വീപില്‍ 12 ദ്വീപുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കരാറിനു ചൈന അംഗീകാരം നല്‍കി. 2021 ആദ്യം ചൈനീസ് കമ്ബനിക്കു കരാര്‍ നല്‍കിയതില്‍ ഇന്ത്യ ശ്രീലങ്കയോട് എതിര്‍പ്പ് അറിയിച്ചിരുന്നു. സിലോണ്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്ന പദ്ധതിയുടെ ഭാഗമായിരുന്നു ലങ്കയ്ക്ക് ലഭിച്ച കരാര്‍. സപ്പോര്‍ട്ടിങ് ഇലക്‌ട്രിസിറ്റി സപ്ലൈ റിലയബിലിറ്റി ഇംപ്രൂവ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു കരാര്‍.
കഴിഞ്ഞ മാസം കൊളംബോ തുറമുഖത്തിന്റെ ഈസ്റ്റേണ്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്ബനിക്കു കരാര്‍ നല്‍കുകയായിരുന്നു. ഇന്ത്യയും ജപ്പാനുമായുള്ള ത്രികക്ഷി ഇടപാട് റദ്ദാക്കിയ ശേഷമാണ് ലങ്ക പുതിയ കരാര്‍ ഒപ്പുവച്ചത്. ലങ്കയിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രധാന നിക്ഷേപ രാജ്യമാണു ചൈന. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവ് എന്ന വിവാദ പദ്ധതിയുടെ കീഴിലാണ് ചൈന ലങ്കയില്‍ നിക്ഷേപം നടത്തിവരുന്നത്. ഇത് ലങ്കയെ കടക്കെണിയിലേക്ക് വീഴ്ത്തുന്നതിനുള്ള ചൈനീസ് കെണിയാണോയെന്ന് ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

Related Articles

Back to top button