KeralaLatestPathanamthitta

തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ കെ.എസ്.ആര്‍.ടി.സി സര്‍വീസിന് തീരുമാനം

“Manju”

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം സര്‍വീസുകള്‍ വിജയമായതോടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സര്‍വീസ് തുടങ്ങുന്നു. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പിന് അവിടേക്ക്‌ തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളില്‍നിന്ന്‌ സര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. ധനുമാസ തിരുവാതിരയ്ക്ക് മുന്നോടിയായാണ് തിരവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം. ഈ ദിവസങ്ങളില്‍ രണ്ടുസ്ഥലങ്ങളില്‍നിന്നും വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച്‌ തിരുവൈരാണിക്കുളത്ത് എത്തിച്ചേരുന്നതാണ് സര്‍വീസ്. മുന്‍കൂട്ടി ബുക്കുചെയ്യാം.

Related Articles

Back to top button