IndiaLatest

രാജസ്ഥാനില്‍ ഒന്‍പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

“Manju”

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 21 ആയി.രാജസ്ഥാനിലെ ജയ്പുരിലാണ് രോഗം സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍നിന്നും നവംബര്‍ 15ന് എത്തിയതാണ് ഇവര്‍. ഇന്ന് മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് പേര്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button