IndiaLatest

കുടുംബത്തില്‍ വിധവയായ മരുമകള്‍ക്കു അവകാശം കൂടുതലുണ്ട്- ഹൈക്കോടതി

“Manju”

പ്രയാഗ്‌രാജ്: പൊതുവിതരണ സമ്ബ്രദായത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് മരുമകളെയോ വിധവയായ മരുമകളെയോ കുടുംബ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.
2016ലെ ഉത്തര്‍പ്രദേശ് അവശ്യസാധനങ്ങളുടെ (വിതരണ നിയന്ത്രണം) ഉത്തരവില്‍, മരുമകളെ കുടുംബ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ഇതിന്റെ അടിസ്ഥാനത്തില്‍, അവര്‍ (സംസ്ഥാന സര്‍ക്കാര്‍) 2019 ലെ ഉത്തരവ് പുറപ്പെടുവിച്ചു. മരുമകളെ കുടുംബ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലം മരുമകളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.
മരുമകള്‍ വിധവയായാലും അല്ലെങ്കിലും മകളെപ്പോലെ അവളും കുടുംബത്തിന്റെ ഭാഗമാണ് . ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
കുടുംബത്തില്‍ മകളേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ മരുമകള്‍ക്കാണ്. മരുമകള്‍ വിധവ ആയാലും ഇല്ലെങ്കിലും മകളെപ്പോലെ അവളും കുടുംബത്തിന്റെ ഭാഗമാണ്.
അപേക്ഷകയായ പുഷ്പാദേവിയുടെ അപേക്ഷ സ്വീകരിച്ച്‌ പുഷ്പാദേവിയുടെ പേരില്‍ റേഷന്‍ കട അനുവദിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. താന്‍ വിധവയാണെന്ന് ചൂണ്ടിക്കാട്ടി പുഷ്പാ ദേവി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അമ്മായിയമ്മ മഹദേവി ദേവിയുടെ പേരിലാണ് റേഷന്‍ കട അനുവദിച്ചത്. മഹദേവി 2021 ഏപ്രില്‍ 11 ന് മരിച്ചു.
അമ്മായിഅമ്മയുടെ മരണശേഷം ജീവിതം വഴിമുട്ടിയെന്നും മഹാദേവിയുടെ നിയമപരമായ അവകാശി താനാണെന്നും തന്റെ പേരില്‍ റേഷന്‍ കട അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
നേരത്തെ റേഷന്‍ കട അനുവദിക്കുന്നത് സംബന്ധിച്ച്‌ പുഷ്പാദേവി ബന്ധപ്പെട്ട അതോറിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, 2019 ഓഗസ്റ്റ് 5 ലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മരുമകളെയോ വിധവയായ മരുമകളെയോ കുടുംബ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് അതോറിറ്റി അപേക്ഷ നിരസിച്ചു.

Related Articles

Back to top button