LatestThiruvananthapuram

കെ​എ​എ​സ് ശ​മ്പള​ത്തി​ല്‍ മാ​റ്റ​മി​ല്ല; ഉ​ത്ത​ര​വി​റ​ക്കി സ​ര്‍​ക്കാ​ര്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (​കെ​എ​എ​സ് )​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ല്‍ മാ​റ്റ​മി​ല്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി.​ 10 ശതമാനം ഗ്രേഡ് പേ  ​മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ഗ്രേ​ഡ് പേ​ക്ക്‌ പ​ക​രം പ​രി​ശീ​ല​നം തീ​രു​മ്പോള്‍ 2000 രൂ​പ വാ​ര്‍​ഷി​ക ഇ​ന്‍​ക്രി​മെ​ന്‍റ് ന​ല്‍​കും.

കെഎഎസ് സര്‍വീസിലെ ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചതില്‍ പ്രതിഷേധവുമായി അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. സ്‌പെഷ്യല്‍ പേ അനുവദിക്കണമെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. 10,000 മുതല്‍ 25,000 വരെ പ്രതിമാസം അധികം നല്‍കണമെനന്നായിരുന്നു ഐ എഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്.

മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്‌എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധം ഫലം കണ്ടില്ല.

Related Articles

Back to top button