InternationalLatestSports

അമേരിക്കയുടെ ഒളിമ്പിക്സ് ബഹിഷ്കരണം : തിരിച്ചടിയുണ്ടാകുമെന്ന് ചൈന

“Manju”

ബീജിങ്: ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചൈന.
എന്നാല്‍, ബഹിഷ്കരണം മര്യാദയില്ലാത്ത ഒരു രാഷ്ട്രീയ പ്രകോപനമായാണ് ചൈന കാണുന്നത്. ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ചൈന കുറ്റപ്പെടുത്തുന്നത് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയാണ്.
തങ്ങളുടെ സാമ്പത്തിക വികസനവും നൂതന സാങ്കേതിക വിദ്യകളിലെ പുരോഗമനവും പ്രദര്‍ശിപ്പിക്കാനുള്ള ചൈനയുടെ ഒന്നാന്തരം അവസരമാണ് യു.എസ് ബഹിഷ്കരിക്കുന്നത്. അതുകൊണ്ടു തന്നെ, ചൈനീസ് ഉന്നതതല നേതൃത്വം ഇക്കാര്യത്തില്‍ വളരെ അസ്വസ്ഥരാണ്. അതേ സമയം, തിരിച്ചടി ഉണ്ടാവുന്നത് ഏതു രീതിയിലാണെന്ന് വ്യക്തമാക്കാന്‍ ചൈന തയ്യാറായിട്ടില്ല.

Related Articles

Back to top button