InternationalLatest

ഖത്തര്‍ എയര്‍വേസില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

“Manju”

ദോഹ ;സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വേസും തൊഴില്‍ മന്ത്രാലയും കരാറൊപ്പിട്ടു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം, ജോലി തേടുന്ന ഖത്തരികളുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ഖത്തര്‍ എയര്‍വേസിന് കൈമാറും. ഇതില്‍ നിന്ന് യോഗ്യരായവരെ ഖത്തര്‍ എയര്‍വേസ് അനുയോജ്യമായ തസ്തികകളില്‍ നിയമിക്കും. ജോലിക്കാരെ ആവശ്യമായ വിവിധ തസ്തികകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേസ് തിരിച്ച്‌ മന്ത്രാലയത്തിനും കൈമാറും.സ്വകാര്യ മേഖലയിലെ ജോലികള്‍ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുന്നതും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയിലുള്ള നൈപുണ്യം വികസിപ്പിക്കുന്നതും ലക്ഷ്യമിടുന്നതാണ് കരാറെന്ന് തൊഴില്‍ മന്ത്രി വിശദീകരിച്ചു.

Related Articles

Back to top button