IndiaLatest

ജനറല്‍ ബി​പി​ന്‍ റാ​വ​ത്തി​ന്റെ നി​ല അ​തീ​വ​ഗു​രു​ത​രമെന്ന് റിപ്പോര്‍ട്ട്

“Manju”

കോ​യ​മ്പത്തൂ​ര്‍: ഊ​ട്ടി കൂ​നൂ​രി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ സം​യു​ക്ത സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​ന്റെ നി​ല അ​തീ​വ​ഗു​രു​ത​രമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. അ​ദ്ദേ​ഹ​ത്തെ വെ​ല്ലിം​ഗ് ട​ണി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. കൂ​നൂ​രി​ലെ ക​ട്ടേ​രി പാ​ര്‍​ക്കി​ലാ​ണ് 12 . 30 ഓടെ അ​പ​ക​ടം ന​ട​ന്ന​ത്. ലാ​ന്‍​ഡിം​ഗി​ന് 10 കിലോമീറ്റര്‍ തൊ​ട്ടു​മു​മ്പാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ ആ​കെ 14 പേ​രു​ണ്ടാ​യി​രു​ന്ന​തി​ല്‍ 11 പേ​രും മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം. റാ​വ​ത്തി​ന് പു​റ​മേ, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്. ലി​ഡ​ര്‍, ലെ​ഫ്. കേ​ണ​ല്‍ ഹ​ര്‍​ജീ​ന്ദ​ര്‍ സിം​ഗ്, എ​ന്‍.​കെ. ഗു​ര്‍​സേ​വ​ക് സിം​ഗ്, എ​ന്‍.​കെ. ജി​തേ​ന്ദ്ര​കു​മാ​ര്‍, ലാ​ന്‍​സ് നാ​യി​ക് വി​വേ​ക് കു​മാ​ര്‍, ലാ​ന്‍​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ല്‍​ദാ​ര്‍ സ​ത്പാ​ല്‍ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​ പ്പെ​ട്ട​ത്.

Related Articles

Back to top button