IndiaLatest

ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്താനും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനം പാക്കിസ്ഥാന്‍ ഉപേക്ഷിക്കാന്‍ സാധ്യതയില്ല, ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് ചൈന ദീര്‍ഘകാല വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ മിന്നലാക്രമണത്തിന് സാദ്ധ്യത ഉണ്ടാകാമെന്ന് വ്യോമസേനാമേധാവി വിവേക് റാം ചൗധരി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന 18-ാമത് സുബ്രതോ മുഖര്‍ജി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഞെരുക്കം, നയതന്ത്ര ഒറ്റപ്പെടല്‍, സൈനിക സ്റ്റാന്‍ഡ്-ഓഫുകള്‍ മുതല്‍ ഇന്‍ഫോ ബ്ലാക്‌ഔട്ടുകള്‍ വരെ നിഷേധത്തിലൂടെയുള്ള ആക്രമണത്തിന്റെ രൂപത്തില്‍ ഭാവിയില്‍ ഇന്ത്യയെ എതിരാളികള്‍ക്ക് എല്ലാ മാര്‍ഗ്ഗത്തിലും ആക്രമിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് ചൈന സുപ്രധാനവും ദീര്‍ഘകാലവുമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button