KeralaLatest

കുഴികള്‍ അപകടക്കെണിയാവുന്നു

“Manju”

പരവൂര്‍: റോഡിന്‍റെ വശങ്ങളില്‍ ഇന്‍റര്‍ലോക്ക്​ പാകാന്‍ എടുത്ത കുഴികള്‍ അപകടക്കെണിയാവുന്നു. നഗരസഭയില്‍ നേരുകടവ് വാര്‍ഡിലെ പ്രധാന റോഡായ പട്ടരഴികം മുക്ക് മുതല്‍ തുടങ്ങുന്ന റോഡിന്‍റെ വശങ്ങള്‍ ഇന്‍റര്‍ലോക്ക് ഇടാന്‍, എന്ന പേരില്‍ രണ്ടു മാസം മുന്‍പാണ് ജെ.സി.ബി ഉപയോഗിച്ച്‌ കുഴിച്ചിട്ടത്. ഇന്‍റര്‍ലോക്ക് ഇടുകയോ, റോഡ് പൂര്‍വ്വസ്ഥിതിയില്‍ ആക്കുകയോ ചെയ്യാന്‍ തയ്യാറായില്ല.വൈസ് ചെയര്‍മാന്‍ കൂടിയായ കൗണ്‍സിലര്‍ വാര്‍ഡിനെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. റോഡിന്‍റെ വശങ്ങള്‍ ഇടിയുകയും റോഡില്‍ നിന്നും കുഴിയിലേക്ക് വാഹനങ്ങള്‍ വഴുതിവീണ് അപകടങ്ങള്‍ പതിവാകുന്നു. ഇതിനെതിരെ നേരുകടവ് വാര്‍ഡ് കോണ്‍ഗ്രസിലെ യൂണിറ്റ് കമ്മിറ്റികള്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Back to top button