KeralaLatest

കനാല്‍പ്പാലം അപകടാവസ്ഥയില്‍

“Manju”

മുളക്കുഴ : കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയില്‍ കനാല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നു. പ്രധാനപാതയിലെ പാലമടക്കം അപകടാവസ്ഥയിലാണ്. മുളക്കുഴ പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പി.ഐ.പി. കനാലിന്‌ കുറുകേ മോടിതെക്കേതില്‍ ഭാഗത്തുള്ള പാലത്തിന്റെ സംരക്ഷണഭിത്തിയാണു തകര്‍ന്നത്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം പ്രദേശത്തെ 70-നടുത്ത് കുടുംബങ്ങളാണ് പാലത്തിലൂടെ ദിവസവും സഞ്ചരിക്കുന്നത്.

കാല്‍നടയായി എം.സി. റോഡിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. കനാലിന്റെയും പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ളവയും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഫണ്ടില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുകൂടാതെ ഇറച്ചിയവശിഷ്ടങ്ങളും ഹോട്ടല്‍മാലിന്യവും രാത്രിയുടെമറവില്‍ കനാലില്‍ നിക്ഷേപിക്കുന്നതും പതിവാണ്. മുളക്കുഴ പി.ഐ.പി. കനാല്‍ വൃത്തിഹീനമായതിനു പിന്നാലെ പാലവും അപകടാവസ്ഥയിലായത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുന്നു.

Related Articles

Back to top button