IndiaLatest

ശാന്തിഗിരിയിൽ ആയുഷ് തുടർ വിദ്യാഭ്യാസ പരിപാടി 13 ന്

“Manju”

പോത്തൻകോട് : കേന്ദ്രആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹി രാഷ്ട്രീയ ആയൂർവേദ വിദ്യാപീഠിന്റെ തുടർവിദ്യാഭ്യാസ പരിപാടിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് വേദിയാകും. ഡിസംബർ 13 മുതൽ 18 വരെ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സിദ്ധ മെഡിക്കൽ കോളേജുകളിലെ അധ്യാപകരും സിദ്ധ മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കും. ആറു ദിവസം നീണ്ടു നിൽക്കുന്ന തുടർ വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുഷ് മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

സിദ്ധ ചികിത്സാവിഭാഗത്തിലെ ” വർമ്മം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത് . ആറു ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ പന്ത്രണ്ട് വിഭാഗങ്ങളാണുള്ളത്. ഹെമിപ്ലീജിയക്കും അനുബന്ധ രോഗങ്ങൾക്കുമുള്ള വർമ്മ റിട്രീവൽ ടെക്നിക് എന്ന വിഷയത്തിൽ മരിയ സിദ്ധ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ഗണപതി, പാർക്കിൻസോണിസവും അനുബന്ധ അവസ്ഥകളും എന്ന വിഷയത്തിൽ ചെന്നെ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് സിദ്ധയിൽ നിന്നും ഡോ. എം. വി. മഹാദേവൻ, ഫേഷ്യൽ പ്ലാസിയും ട്രൈജെമിനൽ ന്യൂറാൾജിയ എന്ന വിഷയത്തിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ജി. മോഹനാംബിഗൈയും ചെന്നൈ ക്ലിനിക്കൽ റിസർച്ച് വിഭാഗത്തിലെ റിസർച്ച് ഓഫീസർ ഡോ.സി.അൻപരശിയും തലവേദനയും അതിന്റെ വർമ്മ മാനേജ്മെന്റും എന്ന വിഷയത്തിൽ അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി. വിജയകുമാറും ചെന്നൈ ക്ലിനിക്കൽ റിസർച്ച് വിഭാഗത്തിലെ സിദ്ധ റിസർച്ച് ഓഫീസർ ഡോ.എസ്. നടരാജനും ജി.ഐ.ടി രോഗങ്ങളിൽ ചെന്നെ ഗവ. സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും ഡോ. റ്റി. ആർ. സിദ്ധിക്ക് അലി, അടിയന്തിര ക്ലിനിക്കൽ സാഹചര്യങ്ങൾ വർമ്മചികിത്സയുടെ പങ്ക് എന്ന വിഷയത്തിൽ പൂജപ്പുര സിദ്ധ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഓഫീസർ ഡോ. കെ.എസ് . മാണിക്കസെൽവി, നടുവേദനയിൽ വർമ്മ ചികിത്സ എന്ന വിഷയത്തെ അധികരിച്ച് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരനും തിരുവണ്ണാമലൈ മുൻസിപ്പൽ സിദ്ധ ഡിസ്പെൻസറി റിട്ട. മെഡിക്കൽ ഓഫീസർ ഡോ. പി. ഈശ്വരമൂർത്തിയും കാൽമുട്ടു വേദനയും പരിക്കുകളും എന്ന വിഷയത്തിൽ റിട്ട. പ്രൊഫസർ ഡോ. ഡി. രാജശേഖറും അസോസിയേറ്റ് പ്രൊഫസർ ഡോ.കെ. നമശിവായവും ഗൈനക്കോളജി രോഗങ്ങളിൽ വർമ്മചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ.കെ. വി. കൃഷണവേണിയും ചെന്നൈ ഗവ. സിദ്ധ മെഡിക്കൽ കോളേജ് ലക്ചറർ ഡോ.എസ്. അരുണയും കണങ്കാൽ, ഉപ്പൂറ്റി രോഗങ്ങൾക്ക് ബോൺ സെറ്റർ വിദഗ്ദ്ധൻ ഡോ.ജെ. ജോസഫ് വിൽസൺ, ഷോൾഡർ ജോയിന്റ്, എൽബോ ജോയിന്റ് എന്നിവയുടെ സ്ഥാനചലനങ്ങൾക്കുള്ള വർമ്മ മാനേജ്മെന്റ് എന്ന വിഷയത്തിൽ പ്രശസ്ത വർമ്മ വിദഗ്ദ്ധൻ ഡോ.റ്റി. കണ്ണൻ രാജാറാം, കൈകളിലെ പരിക്കിന് വർമ്മ ചികിത്സ എന്ന വിഷയത്തിൽ സി.സി. ആർ. എസ് റിട്ട. ഡയറക്ടർ ഡോ. കെ. ഗോപകുമാർ എന്നിവർ ക്ലാസുകൾ നയിക്കും.

Related Articles

Back to top button