InternationalLatest

വൈറസിനെ നശിപ്പിക്കാന്‍ ഇലക്‌ട്രിക് മാസ്‌കുമായി യുഎഇ യൂണിവേഴ്സിറ്റി

“Manju”

അബുദാബി : കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇലക്‌ട്രിക് മാസ്കിന് യുഎഇ യൂണിവേഴ്സിറ്റി പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സുരക്ഷിത മാസ്ക് കണ്ടെത്തലിലേക്ക് നയിച്ചത്.

വൈറസിനെ തടയുന്ന മാസ്കില്‍ സ്പര്‍ശിക്കുമ്പോള്‍ അവ കൈകളിലൂടെ ശരീരത്തിലേക്കു കടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഇലക്‌ട്രിക് മാസ്ക്. വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച്‌ പൂര്‍ണമായോ ഭാഗികമായോ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ‍ഡോ. മഹ്മൂദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘമാണ് ഇലക്‌ട്രിക് മാസ്കിന് രൂപം നല്‍കിയത്.

Related Articles

Back to top button