KeralaLatestThiruvananthapuram

അമ്മമാർക്കായി ബോധവത്ക്കരണ ക്ലാസ്സ്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ‘കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 11-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ബോധവത്ക്കരണ പരിപാടി നടത്തുന്നു. കൊല്ലം ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രോജക്റ്റ് ഓഫീസര്‍ ആന്‍റ് കൗൺസിലറായ ആന്‍സി ബി കൈരളിയാണ് ക്ലാസ്സ് നയിക്കുന്നത്. ശാന്തിഗിരി മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.സന്ധ്യ.ആർ, സുധ ടി. എൻ., നിധി കെ.ജി. തുടങ്ങിയവർ സംസാരിക്കും. ‘സൂം’ വഴിയാണ് പരിപാടി നടത്തുന്നത്.

Related Articles

Back to top button