IndiaLatest

ലക്‌ഷ്യം ചൊവ്വയില്‍ കോളനി ; ഇലോണ്‍ മസ്‌ക് തന്റെ അവസാന വീടും വിറ്റു

“Manju”

ലക്‌ഷ്യം ചൊവ്വയില്‍ കോളനി ; ഇലോണ്‍ മസ്‌ക് തന്റെ അവസാന വീടും വിറ്റു
ചൊവ്വയിലൊരു കോളനി സ്ഥാപിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ദീര്‍ഖ കാലമായുള്ള ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിനായി തന്റെ കൈവശമുള്ള വസ്തുവകകളെല്ലാം വില്‍ക്കുമെന്ന് ഏറെക്കാലമായി ഇലോണ്‍ പറയുന്നുമുണ്ട്. എന്നാല്‍ അതിനായി തന്റെ പേരിലുണ്ടായിരുന്ന അവസാന വീടും വസ്തുവും വിറ്റിരിക്കുകയാണിപ്പോള്‍ ഇലോണ്‍ മസ്‌ക്. 210 കോടിക്കാണ് അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ഹില്‍സ്ബറോയിലുള്ള 47 ഏക്കര്‍ പുരയിടവും ബംഗ്ലാവും വിറ്റത്.
തന്റെ കൈയിലുള്ള മിക്ക വസ്തുവകകളും വിറ്റിട്ടും ഹില്‍സ്ബറോയിലുള്ള ഈ വീടും മാത്രം ഇലോണ്‍ വില്‍ക്കാതെ വെച്ചത് ഏറെ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു . 150 വര്‍ഷത്തോളം ക്രിസ്ത്യന്‍ ഡി ഗ്യൂന്‍ എന്നയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട് 150 കോടി രൂപ ചെലവിട്ട് 2017 ലാണ് സ്വന്തമാക്കിയത്. 9 ബെഡ് റൂമുകളും 10 ബാത്ത്റൂമുകളുമുള്ള ഈ ബംഗ്ലാവിന്റെ വിസ്തീര്‍ണം 16000 ചതുരശ്രയടിയാണ്. ജോണ്‍ ബ്രെട്ടോര്‍ റിയല്‍ എസ്റ്റേറ്റ് എന്ന കമ്ബനിയാണു മസ്കിന്റെ വീടും വസ്തുവും വാങ്ങിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ശതകോടീശ്വരനാണ് ഇലോണ്‍ മസ്ക്. 2050 ഓടെ ചൊവ്വയില്‍ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കണമെന്നാണ് മസ്കിന്റെ ആഗ്രഹം. ഈ സ്വപ്നസാക്ഷത്കാരത്തിനായുള്ള പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് തന്റെ കൈയിലുള്ള വസ്തുവകകളെല്ലാം മസ്‌ക് വില്‍ക്കാന്‍ തുടങ്ങിയത്. ഈ കോളനി പണികഴിപ്പിച്ചതിന് ശേഷം അവിടെ തന്നെ ഒരു നഗരം പണിയണമെന്നതും മസ്കിന്റെ സ്വപ്നമാണ്. ടെക്സസിലെ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇപ്പോള്‍ ഇലോണ്‍ കഴിയുന്നത്

Related Articles

Back to top button