KeralaLatestThiruvananthapuram

ദേശീയ സിദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ശില്പശാല നടത്തി

“Manju”

തെന്മല: അഞ്ചാമത് ദേശീയ സിദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് തെന്മല ഉറുകുന്ന് ട്രൈബൽ കോളനിയിൽ വച്ച് ഏകദിന ശില്പശാലയും സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തി. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പി എസ് സുപാൽ എംഎൽഎയും ശില്പശാലയുടെ ഉദ്ഘാടനം ശാന്തിഗിരി ശാന്തിഗിരി ഹെൽത്ത്കെയർ ആന്റ് റിസർച്ച് ഓർഗനൈസേഷൻ ഇൻ ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയും നിർവഹിച്ചു. നാഷണൽ ആയുഷ് മിഷൻ കേരളവും ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ശിൽപ്പശാലയിൽ ഔഷധ നിർമ്മാണ രംഗത്ത് നിലവിൽ ദൗർലഭ്യം നേരിടുന്ന ഔഷധസസ്യങ്ങളും വനവിഭവങ്ങളും കൃഷിചെയ്ത് ശേഖരിക്കുന്നതിനും ട്രൈബൽ സൊസൈറ്റികൾ വഴി അവ വിവിധ കമ്പനികളിൽ വിൽക്കുന്നതിനും നടപടികൾ കൈക്കൊള്ളുമെന്ന് പി.എസ്. സുപാൽ എംഎൽഎ അറിയിച്ചു. ഗോത്രവർഗ്ഗ മേഖലയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് അഭിരുചിയുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി അറിയിച്ചു.

തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. കോമള കുമാർ , വാർഡ് മെമ്പർ ജി. പ്രമീള, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷിനു ബാബുക്കുട്ടി, ഊരുമൂപ്പത്തി ശാമള എസ്. എന്നിവർ സംസാരിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ഷൈജു കെ.എസ്. സ്വാഗതവും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. അഭിൽ മോഹൻ നന്ദിയും പറഞ്ഞു. തെന്മല ഉറുകുന്ന് ട്രൈബൽ കോളനിയിലെ ഇരുന്നൂറോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button