KeralaLatest

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കോവിഡ്

“Manju”

നെടുമ്പാശേരി: ഒമിക്രോണ്‍ ആശങ്ക ഒഴിയാതെ കേരളം. നെടുമ്പാശേരി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കോവിഡ് സ്​ഥിരികരിച്ചു. കുവൈത്ത് എയര്‍വേയ്സില്‍ നെതര്‍ലാന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും, ഫ്‌ളൈ ദുബൈ വിമാനത്തില്‍ വന്ന മറ്റൊരാള്‍ക്കുമാണ് കൊറോണ സ്ഥിരികരിച്ചത്. ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​.

കോവിഡ്​ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണോ എന്നറിയാനാണ്​ പരിശോധനക്കയച്ചിരിക്കുന്നത്​. ഒമിക്രോണ്‍ വകഭേദം കഴിഞ്ഞ ദിവസം സംസ്​ഥാനത്ത്​ സ്​ഥിരീകരിച്ചിരുന്നു.

Related Articles

Back to top button