InternationalLatest

ടൊ​ര്‍​ണാ​ഡോ ചുഴലിക്കാറ്റ് : ‍ 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പ​ള്ളി ത​ക​ര്‍​ന്നു

“Manju”

മേ​ഫീ​ല്‍​ഡ്: യുഎസിലെ കെ​ന്റ​ക്കി​യി​ല്‍ കനത്ത ദുരന്തം ​വി​ത​ച്ച ടൊ​ര്‍​ണാ​ഡോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക്രി​സ്ത്യ​ന്‍ പ​ള്ളി​യും ത​ക​ര്‍​ന്നു. മേ​ഫീ​ല്‍​ഡി​ലെ ഫ​സ്റ്റ് യു​ണൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യാ​ണ് ത​ക​ര്‍ന്ന് വീണത് . അതെ സമയം , ഇ​വി​ടെ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

മ​ണി​ക്കൂ​റി​ല്‍ 320 കി​ലോ​മീ​റ്റ​റോ​ളം വേ​ഗ​ത്തി​ലാ​യി​രു​ന്നു ചു​ഴ​ലിക്കാറ്റ് ആ​ഞ്ഞു​വീ​ശി​യ​ത്. കെ​ന്റക്കി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് സംഭവിച്ചത്. നൂ​റി​ലേ​റെ പേര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ര​വ​ധി​പ്പേ​രെ ദുരന്തത്തില്‍ കാ​ണാ​താ​യി.

കെ​ന്റക്കി​യി​ല്‍‌​മാ​ത്രം 70 തിലേറെ പേര്‍ മ​രി​ച്ചു. ഒ​രു മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ല്ലി​നോ​യി​സി​ലെ ആ​മ​സോ​ണ്‍ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലെ ആ​റു ജീ​വ​ന​ക്കാ​രും മ​രി​ച്ചു. ക്രി​സ്മ​സ് കാ​ല​ത്തെ ഓ​ര്‍​ഡ​റു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ രാ​ത്രി​യും സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ തു​ട​ര്‍​ന്ന ജീ​വ​ന​ക്കാ​രാ​ണ് ദുരന്തത്തിനിരയായത്. ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​ക​ര്‍​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടക്കുന്നത് .

Related Articles

Back to top button