IndiaLatest

വിവാദ ചോദ്യവുമായി സിബിഎസ്‌ഇ

“Manju”

ന്യൂഡല്‍ഹി: സ്ത്രീ പുരുഷ തുല്യതയുമായി ബന്ധപ്പെട്ട് വിവാദ ചോദ്യവുമായി സിബിഎസ്‌ഇ. സ്‌ത്രീ പുരുഷ തുല്യത കുട്ടികളുടെ അച്ചടക്കം നഷ്ടപ്പെടുത്തി എന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം. സിബിഎസ്‌ഇ പത്താം ക്ളാസ് ആദ്യ ടേം ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ഈ വിവാദ ചോദ്യം. സ്‌ത്രീ പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ പുരുഷ തുല്യത വന്നതോടെ ഒരിക്കലും തെറ്റ് പറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു. രക്ഷിതാക്കള്‍ക്ക് കൗമാരക്കാരിലെ സ്വധീനം കുറയാനുള്ള പ്രധാന കാര്യം ഇത് തന്നെയാണ്. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം. അങ്ങനെ ആയിരുന്നപ്പോള്‍ ഭാര്യക്ക് കുട്ടികളില്‍ സ്വാധീനം ഉണ്ടായിരുന്നു. അക്കാലത്ത് രക്ഷിതാക്കളില്‍ ചുമതലക്കാരന്‍ ഭര്‍ത്താവ് ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആജ്ഞ വിഷയമാക്കിയാണ് ഭാര്യ കുട്ടികളെ നിലക്ക് നിര്‍ത്തിയിരുന്നത്. എന്നാല്‍ 20-ാം നൂറ്റാണ്ടില്‍ സ്ത്രീ പുരുഷ തുല്യത കൂടിയതോടെ കുടുംബത്തില്‍ അച്ചടക്കത്തിന് പ്രധാന്യം ഇല്ലാതെയാകുകയും എല്ലാം വഴിതെറ്റിയെന്നും ചോദ്യ പേപ്പര്‍ പറയുന്നു.

Related Articles

Back to top button