LatestThiruvananthapuram

റോഡ് നിലവാരം ഉറപ്പാക്കാന്‍ പിഡബ്ല്യുഡി എന്‍ജിനീയര്‍മാരെ നിയോഗിക്കും

“Manju”

തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ പിഡബ്ല്യുഡി എന്‍ജിനീയര്‍മാരെ ചുമതലക്കാരായി നിയോഗിക്കുമെന്നു പിഡബ്ള്യുഡി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും അവരുടെ കീഴിലെ റോഡുകളില്‍ എല്ലാ മാസവും നേരിട്ട് സഞ്ചരിച്ചു തല്‍സ്ഥിതി റിപ്പോര്‍ട്ട് ചെയ്യണം. ഫോട്ടോ, വിഡിയോ എന്നിവ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനം ജനുവരി മുതല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button