IndiaLatest

ഒമൈക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 49 ആയി

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത്, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി. ഡല്‍ഹിയില്‍ പുതുതായി നാലു പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 20 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആറില്‍ ഒരാള്‍ രോഗം ഭഭേദമായി ആശുപത്രി വിട്ടതായി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ അറിയിച്ചു.

അതേസമയം ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യുകെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ഒമൈക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുകെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക ലക്ഷ്യമിട്ടുള്ള കാമ്ബയിന്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്ബോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

Related Articles

Back to top button