IndiaLatest

ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിച്ചു

“Manju”

എരഞ്ഞിക്കല്‍ : സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികദിനങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എരഞ്ഞിക്കല്‍ പി.വി.എസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സമൂഹ ചരിത്ര ചിത്രരചനോത്സവം നടത്തി.മുന്‍ ചിത്രകലാ അദ്ധ്യാപകന്‍ മുരളിമാസ്റ്റര്‍ ചിത്രരചന നടത്തി ഉദ്ഘാടനം ചെയ്തു.പ്രഥമ അദ്ധ്യാപകന്‍ രവീന്ദ്രന്‍ എ. മുഖ്യപ്രഭാഷണം നടത്തി. ജിതേഷ് പി. എന്നിവര്‍ സംസാരിച്ചു.ശേഷം വിദ്യാര്‍ത്ഥികളുടെ ചരിത്ര ചിത്ര രചനോത്സവവും നടന്നു.

Related Articles

Back to top button