InternationalLatest

ബ്രിട്ടനില്‍ ഒമിക്രോണ്‍ അതിവേഗം പടരുന്നു; ബോറിസ് ജോണ്‍സണ്‍

“Manju”

ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധ അതിവേഗം പടരുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവില്‍ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോണ്‍ മൂലമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ അത് 50 ശതമാനം ആകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസുകളില്‍ വച്ച്‌ വീര്യം കുറഞ്ഞ ഒന്നാണ് ഒമിക്രോണ്‍ എന്ന പൊതു ധാരണ മാറ്റി വയ്ക്കാന്‍ സമയമായെന്നും പുതിയ വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ട അവസ്ഥ എത്തികഴിഞ്ഞെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രിട്ടന് പുറത്തും നിരവധി രാജ്യങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ ബാധ മൂലം മരണം സംഭവിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ആരും ഔദ്യോഗികമായി പുറത്തു പറയാത്തതിനാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button