IndiaLatest

മ്യൂച്ചല്‍ഫണ്ടിലെ ഓഹരി ഐ.പി.ഒ വഴി വില്‍പനക്കൊരുങ്ങി എസ്​.ബി.ഐ

“Manju”

മുംബൈ: മ്യൂച്ചല്‍ഫണ്ടിലെ ഓഹരി ഐ.പി.ഒയി​ലൂടെ വില്‍ക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .6 ​ശതമാനം ഓഹരികളുടെ വില്‍പന നടത്താനാണ്​ തയ്യാറടുക്കുന്നത്. എസ്​.ബി.ഐ ഫണ്ട്​ മാനേജ്​മെന്‍റ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ ഓഹരികളാണ്​ ബാങ്ക്​ വിറ്റഴിക്കുക ഇതിനായി വിവിധ ഏജന്‍സികളുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്​ ബാങ്ക്​.

എസ്​.ബി.ഐ ഫണ്ട്​സ്​ മാനേജ്​മെന്റില്‍ 63 ശതമാനം ഓഹരിയാണ്​ എസ്​.ബി.ഐക്ക്​ ഉള്ളത്​. അവശേഷിക്കുന്ന ഓഹരികള്‍ പാരീസ്​ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമുന്‍ഡി അസറ്റ്​ മാനേജ്​മെന്റിന്റെ കൈവശമാണുള്ളത്​. മ്യൂച്ചല്‍ഫണ്ടിലെ ഐ.പി.ഒയിലൂടെ 1 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ എസ്​.ബി.ഐ തീരുമാനിച്ചിരുന്നു. ഈ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏഴ്​ ബില്യണ്‍ ഡോളറാണ്​.

ഐ.പി.ഒകളിലൂടെ വലിയ തുക സ്വരൂപിക്കാന്‍ എസ്​.ബി.ഐ 2020 ല്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്​.ബി.ഐ കാര്‍ഡിന്റെ ഐ.പി.ഒയിലൂടെ 10,340 കോടി സ്വരൂപിച്ചിരുന്നു. എസ്​.ബി.ഐ ലൈഫിലൂടെ 8400 കോടിയും എസ്​.ബി.ഐ സ്വരൂപിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട്​ ഹൗസുകളില്‍ ഒന്നായ എസ്​.ബി.ഐയുടെ ആസ്​തി അഞ്ച്​ ലക്ഷം കോടിയാണ്​. 862.7 കോടി എസ്​.ബി.ഐ മ്യൂച്ചല്‍ഫണ്ടിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം.

Related Articles

Back to top button