KannurKeralaLatest

വാക്സീന്‍ എടുക്കാത്തവരെ തേടി നഗരസഭ

“Manju”

വാക്സീന്‍ എടുക്കാത്തവരെ തേടി പയ്യന്നൂര്‍ നഗരസഭ വാക്സീന്‍ വണ്ടിയുമായി ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണു വാക്സീനുമായി 44 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു വാക്സീന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സീന്‍ നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനം പര്യടനം നടത്തുന്നത്.

വാക്സീന്‍ ലഭിക്കാത്തവരെയും സ്വീകരിക്കാത്തവരെയും കൗണ്‍സിലര്‍മാരും ആശാവര്‍ക്കര്‍മാരും കണ്ടെത്തി അവര്‍ക്കു മുന്നില്‍ അവരുടെ വീടുകളില്‍ വാക്സീന്‍ വണ്ടി എത്തിച്ചു വാക്സിന്‍ നല്‍കും. നാളെയോടെ നഗരസഭയിലെ മുഴുവന്‍ ആളുകളുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണു വാക്സിന്‍ വണ്ടിയുടെ ലക്ഷ്യം. നഗരസഭ അധ്യക്ഷ കെ.വി.ലളിത ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. ബാലന്‍, ടി.വിശ്വനാഥന്‍, ആരോഗ്യ പ്രവര്‍ത്തകരായ ഡോ.അബ്ദുല്‍ ജബ്ബാര്‍, ജാക്സന്‍ ഏഴിമല, നിമിഷ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button