KeralaLatestThiruvananthapuram

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ വ്യവസായ സൗഹൃമാക്കുന്നതിനെ ദ്രോഹ മനസ്ഥിതിയുള്ള ചിലര്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന് തന്നെ ഇവര്‍ ശല്യമാണെന്ന് പറഞ്ഞ പിണറായി ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം.

സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസത്തിനകം അനുമതി ലഭിക്കും. മെക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാം. പരിശോധനകളാണ് വ്യവസായികള്‍ക്കും സംരഭകര്‍ക്കും പ്രയാസവും മനോവേദനയും ഉണ്ടാക്കുന്നത്. 4700 എംഎസ്‌എംഇകള്‍ കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം അടുത്തിടെ ലഭിച്ചു. പശ്ചാത്തല സൗകര്യം നന്നായി വികസിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡറാണ് എംഎ യൂസഫലിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button