HealthLatest

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

“Manju”

ഇന്നത്തെ കാലത്ത് പുരുഷന്മാരെ അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍.ഇന്നത്തെ കാലത്തു പുരുഷന്മാരില്‍ കണ്ടു വരുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍.
പുരുഷന്മാരില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട ക്യാന്‍സറുകളിലൊന്നാണിത്.65 വയസു കഴിഞ്ഞവരിലാണ് ഇതു ഭൂരിഭാഗവും കാണപ്പെടുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളെ ബാധിയ്ക്കുന്ന ഒന്നാണിത്. 80 വയസു കഴിഞ്ഞവരില്‍ വളരെ പതുക്കെ മാത്രം പടരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കൂടുതലായി കണ്ടു വരുന്നു. 40ല്‍ താഴെയുളള പുരുഷന്മാരില്‍ ഇതു വളരെ ചുരുക്കമാണ്.
പ്രോസ്‌റ്റേററ് ക്യാന്‍സറിന് ജീനുകള്‍ ഒരു കാരണമാണ്. പിന്നെ കൂടുതല്‍ മാംസാഹാരവും വ്യായാമക്കുറവുമെല്ലാം കാരണമായി പറയുന്നു. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണാണ് ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇതു കൊണ്ടു തന്നെ ഹോര്‍മോണ്‍ ചികിത്സ ഇതില്‍ പ്രധാനമാണ്. പ്രത്യേകിച്ചും രോഗം പടര്‍ന്നു കഴിഞ്ഞാല്‍ വൃഷണങ്ങള്‍ നീക്കുന്നതാണ് ആദ്യ പടി. കാരണം വൃഷണങ്ങൡലാണ് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം നടക്കുന്നത്. പിന്നീട് ഹോര്‍മോണ്‍ ചികിത്സകളുമുണ്ടാകും.
ഈ ക്യാന്‍സറിന് ലക്ഷണങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനമെന്നത് മൂത്രം പോകുമ്ബോഴുള്ള ബുദ്ധിമുട്ട് തന്നെയാണ്. മൂത്രം ശരിയായി പോകാതിരിയ്ക്കുക, മൂത്രം അല്‍പാല്‍പമായി പോകുക എന്നിവയെല്ലാം ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നും ക്യാന്‍സര്‍ പുറത്ത് പടര്‍ന്നാല്‍ ആദ്യം പടരുന്നത് എല്ലിലാണ്. എല്ലില്‍ നിന്നും ഇത് മറ്റ് അവയവങ്ങളിലേയ്ക്ക് പടരും. എല്ലില്‍ ക്യാന്‍സര്‍ ബാധയായാല്‍ നടുവിന് വേദന, എല്ലുകളില്‍ വേദന തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകും. ക്ഷീണം, ഭാരം കുറയുക തുടങ്ങിയ മറ്റു ക്യാന്‍സര്‍ ലക്ഷണങ്ങളും ഇതിനുണ്ടാകും.
സെക്‌സിലൂടെ നടക്കുന്ന ഇജാകുലേഷന്‍ അഥവാ സ്ഖലനം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഇതിലൂടെ വൃഷണങ്ങളില്‍ കെട്ടിക്കിടക്കുന്ന ബീജവും പുറന്തള്ളപ്പെടുന്നു. ഇതിനാല്‍ തന്നെ സെക്‌സ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. പ്രോസ്‌റ്റേറ്റ് റിസ്‌ക് കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ സെക്‌സ് നിര്‍ദേശിയ്ക്കുന്നതിന്റെ ഒരു അടിസ്ഥാനം ഇതു തന്നെയാണ്. വൃഷണങ്ങളുടെ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ഹോര്‍മോണ്‍ ക്രമീകരണത്തിനും ഇതു സഹായിക്കുന്നു. ഇതിനു പുറമേ നല്ല വ്യായാമം, ഭക്ഷണ രീതികള്‍, നല്ല ജീവിത ശൈലി, പിഎസ്‌എ അളവു പരിശോധിയ്ക്കുക എന്നിവയെല്ലാം തന്നെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.

Related Articles

Back to top button