KeralaLatestThiruvananthapuram

നാലു ദിവസത്തെ കേരള സന്ദര്‍ശനം; രാഷ്ട്രപതി 21ന് എത്തും

“Manju”

തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 21 ന് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 3.30നു കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും. ശേഷം കണ്ണൂരിലേക്കു മടങ്ങുന്ന അദ്ദേഹം അവിടെ നിന്നു വിമാനത്തില്‍ കൊച്ചിയിലെത്തും. 22 ന് കൊച്ചി നേവല്‍ ബേസിലെ വിവിധ പരിപാടികള്‍ക്കാണു സമയം നീക്കി വച്ചിരിക്കുന്നത്. 23 ന് രാവിലെ തിരുവനന്തപുരത്ത് എത്തും. 11.30ന് പൂജപ്പുരയില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച പി.എന്‍.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. അന്നു രാജ്ഭവനില്‍ താമസിച്ച ശേഷം 24 ന് രാവിലെ മടങ്ങും

Related Articles

Back to top button