KeralaLatestMotivation

ഇല്ലായ്മയിലും മെഡിക്കല്‍ റാങ്ക് തിളക്കത്തില്‍ അഫ്സല്‍

“Manju”

നി​ല​മ്പൂ​ര്‍: അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യി​ലും നീ​റ്റ് മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി മൈ​ലാ​ടി സ്വ​ദേ​ശി പാ​ല​ത്തും​പ​ടി​യ​ന്‍ അ​ഫ്‌​സ​ല്‍.
മൈ​ലാ​ടി​യി​ലെ ആ​റ്​ സെന്‍റ്​ ഭൂ​മി​യി​ല്‍ പ​ഞ്ചാ​യ​ത്തി‍െന്‍റ സ​ഹാ​യ​ത്തോ​ടെ വീ​ട് വെ​ച്ചാ​ണ് അ​ഫ്‌​സ​ലി‍െന്‍റ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള പി​താ​വ് മു​ഹ​മ്മ​ദ് അ​ഖി​ല്‍ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ റെ​ഡി​മെ​യ്ഡ് തു​ണി​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്.
നേ​ര​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധ‍്യാ​പി​ക​യാ​യി​രു​ന്ന മാ​താ​വ് മൈ​മൂ​ന ഇ​പ്പോ​ള്‍ ട്യൂ​ഷ​ന്‍ എ​ടു​ത്ത്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്‍.​കെ.​ജി മു​ത​ല്‍ ഏ​ഴാം ത​രം വ​രെ അ​മ​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലും തു​ട​ര്‍ന്ന്​ പ്ല​സ് ടു ​വ​രെ പീ​വീ​സ് മോ​ഡ​ല്‍ സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. ര​ണ്ടി​ട​ത്തും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഫീ​സി​ള​വ്​ ന​ല്‍കി​യ​ത്​ തു​ണ​യാ​യി. അ​ഖി​ലേ​ന്ത്യ റാ​ങ്കിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭോ​പ്പാ​ല്‍ എ​യിം​സി​ല്‍ ചേ​ര്‍ന്ന്​ പ​ഠി​ക്കാ​നാ​ണ് താ​ല്‍​പ​ര്യം.

Related Articles

Back to top button