IndiaLatest

തെരുവു നായ്​ക്കള്‍ക്ക്​ തീറ്റ നല്‍കിയതിന്​​​​ എട്ടുലക്ഷം പിഴ

“Manju”

മുംബൈ (താനെ): തെരുവു നായ്​ക്കള്‍ക്ക്​ ഹൗസിങ്​ കോംപ്ലക്​സിനുള്ളില്‍ തീറ്റ നല്‍കിയതിന്​ വനിതക്ക്​ എട്ടുലക്ഷം രൂപ പിഴ. ഒരു ദിവസം തെരുവ്​ നായ്​ക്കള്‍ക്ക്​ തീറ്റനല്‍കിയാല്‍ 5000 രൂപയാണ്​ പിഴയെന്നും ഈ പിഴ കുമിഞ്ഞുകൂടിയാണ്​ ഇത്രയും തുകയായതെന്നും അന്‍ഷു സിങ്​ പറയുന്നു. മറ്റൊരാള്‍ക്ക്​ ആറു ലക്ഷമാണ്​ പിഴ ചുമത്തിയിട്ടുള്ളത്​.
തെരുവ്​ നായ്​ക്കള്‍ക്ക്​ കെട്ടിട വളപ്പില്‍ തീറ്റ നല്‍കുന്നവര്‍ക്ക്​ പിഴ ചുമത്തുന്ന സ​മ്പ്രദായം ഈ വര്‍ഷം ജൂലൈയിലാണ്​ മാനേജ്​മെന്‍റ്​ കമ്മിറ്റി ആരംഭിച്ചതെന്നും അവര്‍ പറയുന്നു.
അതേസമയം, കുട്ടികള്‍ ട്യൂഷന്​ പോകു​​മ്പോള്‍ തെരുവു നായ്​ക്കള്‍ പിന്നാലെ കൂടുന്നതായും വയോധികര്‍ക്ക്​ പേടിക്കാതെ നടക്കാനാവുന്നില്ലെന്നും ഹൗസിങ്​ കോംപ്ലക്​സ്​ സെക്രട്ടറി വിനീത ശ്രീനന്ദന്‍ പറയുന്നു. തെരുവ്​ നായ്​ക്കള്‍ക്ക്​ ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ്​ അവ ഹൗസിങ്​ കോളനിയില്‍ കേന്ദ്രീകരിക്കുന്നതെന്നും അതൊഴിവാക്കാനാണ്​ പിഴ ചുമത്തുന്നതെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button